കുറ്റ്യാടി: കുന്നുമ്മൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് നിർമ്മാണം തകൃതിയിൽ. പത്ത് കിടക്കകൾ ഉള്ള ഐസൊലേഷൻ വാർഡിന് ആവശ്യമുള്ള എല്ലാവിധ മെഡിക്കൽ ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടെയാണ് നിർമ്മാണം. 2400 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നത്. വാർഡ് പ്രവൃത്തി സൈറ്റ് കെ. എം എസ്. സി എല്ലിന് കൈമാറിയിട്ടുണ്ട്. പ്രവൃത്തി ബെയിസ്മെന്റ് ലെവലിൽ വരെ എത്തിയതായും ഏതാനും മാസങ്ങൾക്കകം പ്രവൃ ർത്തി പൂർത്തീകരിക്കാൻ സാധിക്കുമെന്നും ഏജൻസി അറിയിച്ചിട്ടുണ്ട്. കെട്ടിടം ഒറ്റ നിലയിൽ പ്രീ എൻജിനിയറിംഗ് സ്ട്രക്ചർ ആയാണ് നിർമ്മാണം. 1,0079,000 രൂപയുടെ ഭരണാനുമതിയാണ് നൽകിയിട്ടുള്ളത് എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ ചോദ്യത്തിന് മറുപടിയായി അറിയിക്കുകയും ചെയ്തിതിട്ടുണ്ടന്ന്. കെ പി കുഞ്ഞമ്മത് കുട്ടി എം.എൽ.എ അറിയിച്ചു.