കുറ്റ്യാടി. കായക്കൊടി എ. എം.യു.പി സ്കൂളിൽ ജെ.സി.ഐ കുറ്റ്യാടി ടൗൺ യൂനിറ്റ് വാട്ടർ പ്യൂരിഫയർ നൽകി. ജെ.സി.ഐ കുറ്റ്യാടി ടൗൺപ്രസിഡന്റ് ഷബീഖ് എം ഉദ്ഘാടനം ചെയ്തു. പി.ടി.ഐ പ്രസിഡന്റ് ആഫീസ് പോന്നേരി അദ്ധ്യക്ഷത വഹിച്ചു. ഫിർദൗസ് എൻ.കെ, അർജുൻ.കെ.നായർ, സ്കൂൾ മാനേജർ പയപ്പറ്റ അമ്മദ്, വി.പി ലത്തീഫ് ,പ്രധാനാദ്ധ്യാപിക ടി സുജാത, യു .വി വിനോദൻ, സി.ഖാലീദ്, ടി.എം അബ്ദുൾ മജീദ്, സാലി വി.സി, സന്ധ്യ കരണ്ടോട് എന്നിവർ പ്രസംഗിച്ചു.