കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗവും ലോക സാക്ഷരതാ ദിനാചരണവും ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി ചെയർമാൻമാരായ പി.സുരേന്ദ്രൻ, കെ.വി.റീന, ജില്ലാ പഞ്ചായത്ത് അംഗം പി.ഗവാസ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.സുനിൽ കുമാർ, മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രശാന്ത് കുമാർ, അസി.കോ ഓർഡിനേറ്റർ പി.വി.ശാസ്തപ്രസാദ്, ഡയറ്റ് ലക്ചറർ ഡോ.സോഫിയ കെ.എം തുടങ്ങിയവർ പ്രസംഗിച്ചു.