nss
എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷവും,കുടുംബസംഗമവും .കോഴിക്കോട് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്യുന്നു

മാവൂർ: എൻ.എസ്.എസ് മാവൂർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ അടുവാട് കിഴുവാഞ്ചേരിയിൽ നടന്ന ഓണാഘോഷവും കുടുംബ സംഗമവും കോഴിക്കോട് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അഡ്വ.വി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എൻ.സുകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. മുൻ കരയോഗം വൈസ് പ്രസിഡന്റ് ഇ.എൻ.ശങ്കരൻകുട്ടി നായരുടെ ഫോട്ടോ യൂണിയൻ പ്രസിഡന്റ് അനാച്ഛാദനം ചെയ്തു. യൂണിയൻ സെക്രട്ടറി ജയമോഹൻ, കരയോഗം വൈസ് പ്രസിഡന്റ് വാസുദേവൻ നായർ, വനിതാ സമാജം പ്രസിഡന്റ് വാണികൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എസ്. എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കരയോഗം സെക്രട്ടറി എം.കെ.ഹേമാനന്ദൻ സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ ഗിരീഷ്‌കുമാർ നന്ദിയും പറഞ്ഞു.