അത്തോളി: അത്തോളിക്കാവ് സൗഹൃദ അയൽപക്കക്കൂട്ടം നടത്തിയ ഓണഘോഷവും കുടുംബ സംഗമവും സമാപിച്ചു വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗിരീഷ് പാലക്കര അദ്ധ്യക്ഷത വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രാജൻ, സതീശൻ പാറയിൽ, മീത്തൽ, ഷിജിവാര്യം വീട്ടിൽ എന്നിവർ പ്രസംഗിച്ചു. ആതുരസേവന രംഗത്ത് ദീർഘനാൾ പ്രവത്തിച്ച പാലാക്കര കമലാക്ഷി അമ്മയെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഷാൾ അണിയിച്ച് ആദരിച്ചു