onam
ഓണാഘോഷം

വടകര: മുനിസിപ്പൽ പ്രദേശത്തെ 47 വാർഡുകളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഓണസമ്മാനവും സംഗീത വിരുന്നും ഒരുക്കി കടത്തനാട് സൗഹൃദവേദിയുടെ വേറിട്ട ഓണാഘോഷം. ടി.പി.സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷി വിദ്യാർത്ഥികളിൽ സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ അഖിൽരാജ്.ആർ ഉദ്ഘാടനം ചെയ്തു. പ്രേമകുമാരി വനമാലി, വി.കെ.അസീസ്, ആർ. സത്യൻ, ഡോ.അബ്ദുള്ള, ജാബിർ മുഹമ്മദ്, മണലിൽ മോഹനൻ, കെ.കെ.വനജ, പി.പി.രാജൻ, അരവിന്ദാക്ഷൻ പുത്തൂർ എന്നിവർ പ്രസംഗിച്ചു. ഉപഹാര വിതരണം പി.എം.മണി നിർവഹിച്ചു. വടകര മ്യുസിഷൻ വെൽഫെയർ അസോസിയേഷൻ സംഗീത വിരുന്നൊരുക്കി. വത്സലൻ കുനിയിൽ സ്വാഗതവും ഷക്കീബ് ഹർസലാൻ നന്ദിയും പറഞ്ഞു.