നാദാപുരം: ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ദേശീയ കോൺഫെറൻസിൽ പങ്കെടുക്കാൻ തൂണേരി ബ്ലോക്കിന് ക്ഷണം. കേരളത്തിൽ നിന്നും പങ്കെടുക്കുന്ന ഏക ബ്ലോക്ക് പഞ്ചായത്ത് എന്ന അംഗീകാരവും തൂണേരിക്ക് ലഭിച്ചു. "വയോജന തദ്ദേശഭരണം"
എന്ന വിഷയത്തിൽ രണ്ട് ദിവസം നീളുന്നതാണ് ദേശീയ കോൺഫെറൻസ്. 14, 15 തീയതികളിൽ തൃശ്ശൂർ കിലയിലാണ് പരിപാടി.
ബ്ലോക്കിൽ നിന്നും നാല് അംഗങ്ങളാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ വയോജന സൗഹൃദ പദ്ധതികൾ വശദീകരിക്കും.