krishi
ചോറോട് പാതയോരത്ത് വിളഞ്ഞു തുടങ്ങിയ നെൽകൃഷി

വടകര; പാതയോരത്ത് നെൽകൃഷി വിളയിച്ച് നൂറുമേനി കൊ്യയുകയാണ് ചെന്നെെ വ്യാപാരിയായ വി.ടി.കെ വത്സൻ.

ചോറോട്മലോൽമുക്ക്-ഓർക്കാട്ടേരി റോഡിൽ വിലങ്ങിൽതാഴ റോഡ് വശത്താണ് നെൽക്കതിരുകൾ വിളഞ്ഞു നിൽക്കുന്നത്. നെൽക്കതിർ കൊയ്യാൻ പാകത്തിൽ നിൽക്കുന്ന കാഴ്ച്ച നെൽകർഷകർക്ക് പ്രതീക്ഷ നൽകുന്നതും പഴയ കാലനെൽപ്പാടങ്ങളുടെ ഓർമ്മ പുതുക്കുന്നതു കൂടിയായി മാറി. പാതയോരത്ത് മണ്ണ് നിലനിൽക്കുന്ന അരമീറ്റർ വീതിയുള്ള സ്ഥലത്താണ് ഏകദേശം ഇരുപത് മീറ്ററോളം ദൂരംനെൽകൃഷി ചെയ്തത്. വേനൽകാലത്ത് രണ്ട് നേരം നനച്ചു കൊണ്ടാണ് ഇവയെ വളർത്തിയെടുത്തത്. മുൻപ് ഇതേ സ്ഥലത്ത് ഇദ്ദേഹം പച്ചക്കറി കൃഷി നടത്തി നൂറ് മേനി വിളവെടുത്തിരുന്നു. വലിയ മത്തൻ , കുമ്പളം എന്നിവ നിരവധി ആളുകൾക്ക് സൗജന്യമായും നൽകിയിരുന്നു.