കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകനെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ പരാതി പരിശോധിച്ച് ഈ മാസം 30 നകം വിശദീകരണം സമർപ്പിക്കണം. കേസ് 30 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. കെ.യു. ഡബ്ള്യു .ജെ ജില്ലാ കമ്മിറ്റി സമർപ്പിച്ച പരാതിയിലാണ് നടപടി.