ksfe
ksfe

കോഴിക്കോട്: കെ.എസ്.എഫ്.ഇയുടെ പ്രവർത്തനവും സേവനവും ഗ്രാമീണ മേഖലയിലേക്ക് കൂടുതൽ വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കെ.എസ്.എഫ്.ഇയുടെ കോഴിക്കോട് റൂറൽ റീജിയണൽ ഓഫീസും നവീകരിച്ച താമരശ്ശേരി ബ്രാഞ്ച് ഓഫീസും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് കെ.എസ്.എഫ്.ഇയുടെ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കും. യുവാക്കളുടെ പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾ, വെഞ്ചർ ക്യാപിറ്റൽ ഫണ്ടുകളിൽ കെ.എസ്.എഫ്.ഇ പങ്കാളിയാകുമെന്നും ഇക്കാര്യങ്ങൾ ആദ്യപടിയിലാണെന്നും മന്ത്രി പറഞ്ഞു. നമ്മുടെ നാടിനെ സഹായിക്കാൻ കഴിയുന്ന ഇത്തരം കൂടുതൽ പദ്ധതികളിൽ സജീവമാകുമെന്നും സംസ്ഥാനത്ത് കെ.എസ്.എഫ് ഇയുടെ ബ്രാഞ്ചുകൾ ആയിരമായി ഉയർത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഡോ. എം.കെ മുനീർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ, പഞ്ചായത്ത് മെമ്പർ കെ.കെ മഞ്ജിത, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, എം.ഡി സുബ്രഹ്മണ്യൻ വി.പി, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.