കുന്ദമംഗലം :ഐ .സി. ഡി എസ് ഓഫീസറും കലാസാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കെ. സുകുമാരന്റെ ചരമവാർഷികത്തിൽ അങ്കണവാടി പ്രവർത്തകർക്കും കുട്ടികൾക്കും കലാ മത്സരം നടത്തുന്നു. സെപ്റ്റംബർ 25ന് കുന്ദമംഗലം എ എം എൽ പി സ്കൂളിൽ രാവിലെ 9മണിക്ക് മത്സരം ആരംഭിക്കും. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ അങ്കണ വാടികളിലെ കുട്ടികൾക്ക് ചിത്രത്തിന് നിറം നൽകുന്ന മത്സരവും വർക്കർമാർക്കും ഹെൽപ്പർമാർക്കും ചിത്രരചന മത്സരവുമാണ് നടക്കുന്നത്. ഒരു അങ്കണവാടി സെന്ററി ൽനിന്ന് തെരെഞ്ഞെടുക്കുന്ന രണ്ടു കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. സമ്മാനദാനം 12മണിക്ക് നടക്കും. പി. കോയ (ചെയർമാൻ ), പി. രവീന്ദ്രൻ (കൺവീനർ ), സി. വി. ഗോപാലകൃഷ്ണൻ (വൈസ് ചെയർമാൻ ), പടാളിയിൽ മുഹമ്മദ്‌ (ജോ :കൺവീനർ ), പി. മനോജ്‌ കുമാർ (ഖജൻജി )എന്നിവർ ഭാരവാഹികളായുള്ള അനുസ്മരണസമിതിയാണ് സംഘാടകർ.