ട്രഷറി സംവിധാനം കൂടുതൽ കരുത്തുറ്റതാക്കും : മന്ത്രി കെ എൻ ബാലഗോപാൽ പേരാമ്പ്ര: പേരാമ്പ്രസബ് ട്രഷറി നാടിന് ധന മന്ത്രി നാടിന് സമർപ്പിച്ചു. ട്രഷറി സംവിധാനം അധുനികവത്കരിച്ച് കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കയാണെന്നും ബയോമെട്രിക് സംവിധാനത്തിലൂടെ ട്രഷറി പ്രവർത്തനങ്ങൾ കൂടുതൽ സുരക്ഷിതത്വത്തിന്റെ പാതയിലാണെന്നും മന്ത്രി പറഞ്ഞു . പേരാമ്പ്രയിൽ 2 .51 കോടി രൂപ ചെലവിലാണ് ട്രഷറി നിർമ്മിച്ചത്. ടി.പി. രാമകൃഷ്ണൻ എം എൽ എഅദ്ധ്യക്ഷത വഹിച്ചു. ജില്ല ട്രഷറി ഡപ്യൂട്ടി ഡയറക്ടർ എ. സലീൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബാലശ്ശേരി എം.എൽ.എ കെ.എം. സച്ചിൻ ദേവ് , ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ പ്രമോദ് (പേരാമ്പ്ര)ഉണ്ണി വേങ്ങേരി (ചങ്ങരോത്ത്)കെ.കെ. ബിന്ദു,(കൂത്താളി)എ.എം. സുഗതൻ(അരിക്കുളം)ടി.പി. ദാമോദരൻ, (നടുവണ്ണൂർ) പി എൻ ശാരദ (നൊച്ചാട്)പി വി പ്രവിത (ചെറുണ്ണൂർ),പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന, ജില്ല പഞ്ചായത്തംഗം സി.എം. ബാബു, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ലിസി,മിനി പൊൻപറ, മുൻ എംഎൽഎമാരായ എ.കെ. പത്മനാഭൻ , എൻ.കെ. രാധ, കെ.കുഞ്ഞമ്മദ് പ്രസംഗിച്ചു. സാരിച്ചു.ട്രഷറി വകുപ്പ് ഡറക്ടർ വി. സാജൻ സ്വാഗതവും അസിസ്റ്റന്റ് ജില്ല ട്രഷറി ഓഫീസർ സി.ടി. സുമിത്ത് നന്ദിയും പറഞ്ഞു. ഫോട്ടോ: പുതിയ സബ് ട്രഷറി കെട്ടിടം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു