കൊയിലാണ്ടി: കാഞ്ഞിലശ്ശേരി വേദിക റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും അനുമോദന സദസ്സും എഴുത്തുകാരനും മാതൃഭൂമി ജീവനക്കാരനുമായ ശിവൻ തെറ്റത്ത് ഉദ്ഘാടനം ചെയ്തു. വിവിധ മത്സര പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു. അടന്ത കോന്തസ്വാമി സ്മാരക പുരസ്കാര ജേതാവ് കൊമ്പ് വാദ്യ കലാകാരനായ അച്യുതൻ നായർ കാഞ്ഞിലശ്ശേരിയെ ആദരിച്ചു. പ്രസിഡന്റ് പി.പി.ഷാജികുമാർ അധ്യക്ഷനായി. വാഴയിൽ ശിവദാസൻ , സി. അജയൻ എന്നിവർ സംസാരിച്ചു. കാഞ്ഞിലശ്ശേരി വേദിക റസിഡന്റ്സ് അസോ. ഓണാഘോഷവും അനുമോദന സദസും എഴുത്തുകാരനും മാതൃഭൂമി ജീവനക്കാരനുമായ ശിവൻ തെറ്റത്ത് ഉദ്ഘാടനം ചെയ്യുന്നു