മുക്കം: പ്ലസ്ടു വിദ്യാർത്ഥികൾക്ക് മുക്കം റോട്ടറി ക്ലബ് നടത്തിയ ഇംഗ്ലീഷ് സംസാര ഭാഷാ പ്രാവീണ്യ പദ്ധതിയുടെ സമാപനം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.ആഷ്ലി ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് നിയുക്ത ഗവർണർ ഡോ. സേതുശിവശങ്കർ മുഖ്യതിഥി ആയിരുന്നു. ഇ.എം.എസ് സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ഡോ. നീനകുമാർ അദ്ധ്യക്ഷത വഹിച്ചു. പരിശീലക കെ.പി. സീന, റോട്ടറി ക്ലബ് സെക്രട്ടറി കെ.കെ.അരുണ, ട്രഷറർ സി.എ. തോമസ്, കെ.പി. അനിൽ കുമാർ, ഡോ.എ. മനോജ് , എൻ. കെ. അബ്ദുറഹ്മാൻ, നന്ദകുമാർ, സിബി എന്നിവർ സംബന്ധിച്ചു. എഴുത്തച്ഛൻ പുരസ്കാരം നേടിയ എഴുത്തുകാരി പി. വത്സലയെ ആദരിച്ചു. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.