pp
പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ പുരസ്‌കാരം പൊതു പ്രവർത്തകനായ പി.അനിൽബാബുവിന് മുൻ മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ബേബി വാസൻ നൽകുന്നു.

കോഴിക്കോട് : വേങ്ങേരിയിലെ പ്രമുഖ സഹകാരിയും പൊതുപ്രവർത്തകനുമായിരുന്ന പി.പി.ചന്ദ്രശേഖരൻ മാസ്റ്ററുടെ സ്മരണക്കായി ഏർപ്പെടുത്തിയ മികച്ച പൊതു പ്രവർത്തകനുള്ള പുരസ്‌കാരം പി.അനിൽബാബുവിന് മുൻ മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ബേബി വാസൻ നൽകി. അനുസ്മരണ സമ്മേളനത്തിൽ പി.എം.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. മധുരക്കണ്ടി യതീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. അനൂപ് അർജ്ജുൻ, രാജകൃഷ്ണൻ, കെ.പി.ശിവൻ, എൻ.രാജേഷ്, പി.അനിൽബാബു തുടങ്ങിയവർ പ്രസംഗിച്ചു.