കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി വാർഡ് തലങ്ങളിൽ തൊഴിൽസഭകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിൽസഭ ഫെസിലിറ്റേറ്റർമാർക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
കുടുംബശ്രീ ജില്ലാമിഷന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ സാജു ഡേവിഡ് ഉദ്ഘാടനം ചെയ്തു. കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല മുഖ്യ പ്രഭാഷണം നടത്തി. 'നോളജ് ഇക്കോണമി മിഷനും തൊഴിൽ സാധ്യതകളും' തൊഴിൽസഭയിൽ ഫെസിലിറ്റേറ്ററുടെ പ്രാധാന്യം 'എന്നീ വിഷയങ്ങളെക്കുറിച്ച് കെ.കെ.ഇ.എം പ്രോഗ്രാം മാനേജർമാരായ ഡയാന തങ്കച്ചൻ, സിബി അക്ബറലി എന്നിവർ ക്ലാസുകളെടുത്തു.
കോഴിക്കോട്, വയനാട്ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ കമ്മ്യൂണിറ്റി അംബാസിഡർമാരും, ഫെസിലറ്റേറ്റർമാരും പങ്കെടുത്തു.
ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.എം ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അസിസ്റ്റന്റ് അഞ്ജു.കെ സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ.വി. പ്രഷിത നന്ദിയും പറഞ്ഞു.