books
books

കോഴിക്കോട്: ജാനമ്മ കുഞ്ഞുണ്ണിയുടെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു. പ്രഭാത് നോവൽ അവാർഡ് നേടിയ ഇരുനിറപക്ഷികൾ മാനാഞ്ചിറ സ്‌പോട്‌സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ഡോ.കെ.പി.മോഹനൻ കെ.ഇ.എന്നിന് നൽകി പ്രകാശനം ചെയ്തു. വല്ല്യമ്മച്ചി ഡോ.കെ.ശ്രീകുമാർ ഷിബു മുഹമ്മദിന് പ നൽകി പ്രകാശനം ചെയ്തു. കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ , കെ.ഇ.എൻ, ഡോ.കെ.ശ്രീകുമാർ, ഷിബു മുഹമ്മദ്, കെ.ടി.കുഞ്ഞിക്കണ്ണൻ, ടി.വി. ബാലൻ, വിൽസൺ സാമുവൽ, ജാനമ്മ കുഞ്ഞുണ്ണി ഡോ.യു.ഹേമന്ത്കുമാർ, ടി.വി. ലളിതപ്രഭ എന്നിവർ പ്രസംഗിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.