 
അത്തോളി:ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം ഡി.സി.സി.സി പ്രസിഡന്റ് അഡ്വ.പ്രവീൺ കുമാർ നയിക്കുന്ന വാഹന സന്ദേശ പ്രചാരണ യാത്രക്ക് അത്താണിയിൽ സ്വീകരണം നൽകി. കെ.പി.സി.സി മെമ്പർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രമേശ് ബാബു വയനാടൻ കണ്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഷീബര രാമചന്ദ്രൻ ,നിജേഷ് അരവിന്ദ്, സാജിർ അറഫാത്ത്, രാജേഷ് കീഴരിയൂർ , ഡി.ഗണേഷ് ബാബു,ജൈസൽ അത്തോളി, ഷിബു നടക്കാവ്, ബിന്ദുരാജൻ പ്രസംഗിച്ചു.