രാമനാട്ടുകര: രാമനാട്ടുകര ഗണപത് എ.യു.പി.ബി സ്‌കൂളിൽ ഹിന്ദി പക്ഷാചരണത്തിന് തുടക്കമായി. ഹിന്ദി സമിതി 'സഹൈയയുടെ നേതൃത്വത്തിൽ നടത്തിയ വിളംബര ഘോഷയാത്ര സ്‌കൂൾ പ്രധാനാദ്ധ്യാപകൻ എം. പവിത്രൻ ഉദ്ഘാടനം ചെയ്തു. ഹിന്ദി അദ്ധ്യാപകൻ എൻ.ടി. ജ്യോതിബാസു പരിപാടി വിശദീകരിച്ചു. ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി രണ്ടാഴ്ചക്കാലം കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ മത്സരങ്ങൾ , പ്രദർശനങ്ങൾ, ഹിന്ദി ലൈബ്രറി ഉദ്ഘാടനം , നിധിവേട്ട, പ്രശ്‌നോത്തരി, വാചൻ സേന തിരഞ്ഞെടുപ്പ്, ഹിന്ദി മാസിക നിർമ്മാണം തുടങ്ങിയ പരിപാടികൾ നടക്കും. സ്‌കൂളിലെ ഹിന്ദി സമിതി എക്സിക്യൂട്ടിവ് അംഗങ്ങൾ, അദ്ധ്യാപകരായ അബിത.പി, സുനിത.എം, വിപിൻരാജ്.ആർ എന്നിവർ നേതൃത്വം നൽകി.