news
എൻ.പി.അജേഷും ഭാര്യ സിനിഷയും പുസ്തക കിറ്റ് എസ്.ജെ.സജീവ് കുമാറിന് കൈമാറുന്നു.

കുറ്റ്യാടി: ഗ്രന്ഥശാലാ ദിനത്തിൽ വായനശാലയ്ക്ക് കൈനിറയെ പുസ്തകങ്ങൾ നൽകി പ്രവാസി യുവാവ്.നരിക്കൂട്ടുംചാൽ വേദിക വായനശാലയ്ക്കാണ് തന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് ചെറുകുന്ന് കരിമ്പാലക്കണ്ടിയിൽ "ഷിയോഗ "യിൽ എൻ.പി.അജേഷ് പുസ്തകങ്ങൾ നൽകിയത്. പുസ്തകങ്ങളെയും, വായനയെയും ഇഷ്ട്ടപ്പെടുന്ന അജേഷ് കുട്ടികൾക്ക് വായിക്കാനുതകുന്ന പുസ്തകങ്ങളാണ് നൽകിയത്. വേദിക സെക്രട്ടി എസ്.ജെ.സജീവ് കുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.വേദിക രക്ഷാധികാരി കെ.കെ.രവീന്ദ്രൻ, കെ.കെ.സന്തോഷ്, പി.പി.ദിനേശൻ, സിനിഷ, ആഷ് വിൻ തുടങ്ങിയവർ പങ്കെടുത്തു.