കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് പേഴ്സണൽ മാനേജ്മെന്റ് കാലിക്കറ്റ് ഗ്രൂപ്പ് തൊഴിൽ നിയമങ്ങളെക്കുറിച്ച് എം.ബി.എ, എം.എസ്.ഡബ്ല്യു, പി.ജി.ഡി.എം (ഹ്യൂമൺ റിസോഴ്സ് ) വിദ്യാർത്ഥികൾക്കായി ശിൽപ്പശാല സംഘടിപ്പിക്കുന്നു. നാളെ എൻ.ഐ.ടി കോഴിക്കോട് സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നടത്തുന്ന ശില്പശാലയിൽ പ്രമുഖ തൊഴിൽ നിയമ വിദഗ്ദ്ധൻ വർക്കിച്ചൻ പേട്ട ക്ളാസുകൾ നയിക്കും.
മാനേജ്മെന്റ് കോഴ്സുകൾ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് തൊഴിൽനിയമങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തത് പല പ്രശ്നങ്ങൾക്കും കാരണമാവുന്നുണ്ട്. ഇത് പരിഹരിക്കുകയാണ് ശിൽപ്പശാലയുടെ ലക്ഷ്യം. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ് . പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9061683010, 7034142168 എന്നീ നമ്പറുകളിലോ cltnipm@gmail.com എന്ന ഇ മെയിലിലോ രജിസ്റ്റർ ചെയ്യണമെന്ന് ഗ്രൂപ്പ് ചെയർമാൻ നിസാമുദ്ദീൻ ഫിറോസ്, സെക്രട്ടറി അനിത സുമിത്, വൈസ് ചെയർമാൻ സമീറ, ഹബീബ് റഹ്‌മാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.