കോഴിക്കോട്: കാലിക്കറ്റ് ഹോസ്പിറ്റൽ ആൻഡ് നഴ്‌സിംഗ് ഹോമിൽ സൗജന്യ പ്രമേഹ ചികിത്സാ ക്യാമ്പ് 18 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കും. പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് കൺസൾട്ടേഷൻ ഫീസ് സൗജന്യമാണ്. കൂടാതെ ലബോറട്ടറി പരിശോധന, മരുന്നുകൾ എന്നിവയ്ക്ക് 10 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അറിയിച്ചു. പ്രമേഹ രോഗ നിർണയവും ക്യാമ്പിനോടനുബന്ധിച്ച് നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഹോസ്പിറ്റൽ നടപ്പാക്കുന്ന സാമൂഹ്യ രക്ഷാ പ്രിവിലേജ് പാക്കേജിന്റെ ആനുകൂല്യങ്ങളും ലഭിക്കും. രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ: 7012414410, 0495 2722516.