വടകര: മടപ്പളളി ഗവ. കോളേജിൽ സുവോളജി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നു.അപേക്ഷകർ 55% മാർക്കോടെയുളള ബിരുദാനന്തര ബിരുദമുള്ളവരായിരിക്കണം. നെറ്റ്/പിഎച്ച്.ഡി. നേടിയവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്പ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസിൽ ഗസ്റ്റ് അദ്ധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. 19ന്

രാവിലെ 10.30 ന് സുവോളജി വിഭാഗത്തിനും, 11.30 ന് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിനും കൂടിക്കാഴ്ച നടത്തുന്നതാണ്. താൽപര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം കോളേജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.