കോഴിക്കോട് : ബേപ്പൂർ നടുവട്ടത്ത് മിൽമക്ക് സമീപമുള്ള കെട്ടിടത്തിൽ പുതുതായി ആരംഭിച്ച ചിക്കൻ സ്റ്റാൾ മലിനീകരണ സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുകയാണെന്ന പരാതി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കോഴിക്കോട് നഗരസഭാ സെക്രട്ടറിയാണ് പരാതിയെ കുറിച്ച് പരിശോധന നടത്തേണ്ടത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്. ഒക്ടോബറിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

പ്രദേശവാസി സമർപ്പിച്ച പരാതിയിലാണ് നടപടി. കോഴിക്കടയിലെ ദുർഗന്ധം സഹിക്കാൻ കഴിയാതെ സമീപമുള്ള കടകൾ ഒഴിഞ്ഞു പോവുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.