library
library

​പന്തീരാങ്കാവ്: ​ഗ്രന്ഥശാല ദിനത്തിന്റെ ഭാഗമായി കൊടൽ നടക്കാവ് യുവജന വായനശാല ആൻഡ് ആർട്സ് ക്ലബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചരിത്രോൽസവം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി. എൻ. ഉദയഭാനു ഉ​ദ്​ഘാടനം ചെയ്തു. പ്രസിഡന്റ് സി. പി. മോഹനൻ അ​ദ്ധ്യ​ക്ഷത വഹിച്ചു വായനശാല സെക്രട്ടറി ഇ.രാഘവൻ​, ​കോഴിക്കോട് ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം. എം. ശശിധരൻ, താലൂക്ക് ലൈബ്രറി ​കൗ​ൺസിൽ അംഗം കെ. സി. സുരേഷ് എന്നിവർ ​പ്രസംഗിച്ചു ​.പുസ്തക ചാലഞ്ചിൽ സി.ലളിത, എം.എം. പ്രശോഭ്, പി. രാമകൃഷ്ണൻ, ഇ. രാഘവൻ എന്നിവരിൽ നിന്നും അഡ്വ. ഉദയഭാനു പുസ്തകങ്ങൾ ഏറ്റുവാങ്ങി. യുദ്ധ വിരുദ്ധ ചിത്ര രചനാ മത്സരത്തിലും സ്വാതന്ത്ര്യദിന ക്വിസിലും ഓണാഘോഷ പരിപാടികളിലും സമ്മാനർഹരായവർക്കുള്ള സമ്മാനങ്ങൾ നൽകി. വനിതാവേദി, ബാലവേദി പ്രവർത്തകർ അക്ഷര ദീപം തെളിയിച്ചു. വായനശാല വൈസ് പ്രസിഡന്റ് ഇ. രാമകൃഷ്ണൻ നന്ദി​ പറഞ്ഞു ​