kunnamangalam-news
സംസ്ഥാന സെക്രട്ടറി സിന്ദൂർ ബാപ്പുഹാജിക്ക് കുന്ദമംഗലത്ത് വ്യാപാരികൾ സ്വീകരണം നൽകിയപ്പോൾ.

കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സിന്ദൂർ ബാപ്പുഹാജിക്ക് കുന്ദമംഗലത്ത് വ്യാപാരികൾ സ്വീകരണം നൽകി. കുന്ദമംഗലം ടാക്സി സ്റ്റാന്റ് പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വ്യാപാരഭവനിലേക്ക് ആനയിച്ചു. എം.കെ.രാഘവൻ എം.പി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാപ്പുഹാജിക്ക് യൂണിറ്റ് ഭാരവാഹികൾ കിരീടവും വാളും പരിചയും നൽകി ആദരിച്ചു. കെ.വി.വി.ഇ.എസ് ജില്ലാസെക്രട്ടറി എം.ബാബുമോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനപ്രസിഡന്റ് രാജു അപ്സര, ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടം ,സംസ്ഥാന ജനറൽസെക്രട്ടറി ദേവസ്യ മേച്ചേരി, ബ്ലോക്ക് പ്രസിഡന്റ് ബാബു നെല്ലുളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ,വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, അരിയിൽ അലവി, കെ.കെ.സി.നൗഷാദ്, എം.സിബ്ഹത്തുള്ള, ഷാജി എന്നിവർ പ്രസംഗിച്ചു. ബാപ്പുഹാജി മറുപടി പ്രസംഗം നടത്തി.