16
നേത്രദാന ബോധവത്കരണ ക്ലാസിൻ്റെ ഉദ്ഘാടനം മേഴ്സി പുളിക്കാട്ട് നിർവ്വഹിക്കുന്നു

തിരുവമ്പാടി: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രവും പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമും ചേർന്ന് 'നേത്രദാനം മഹാദാനം' എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. കെ.ജെ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശരണ്യ ചന്ദ്രൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എ.ബിജീഷ് ക്ലാസെടുത്തു. എൻ.എസ്. എസ്. പ്രാേഗ്രാം കോർഡിനേറ്റർ പി.സി.സീന നേത്രദാന സമ്മതപത്രം വിതരണം ചെയ്തു. കെ.വൈ.ജയിംസ് ,ജെസ്സി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.