img20220916
സി.പി.ഐ തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ.ഷാജികുമാർ നാഷനൽ ലൈബ്രറി സെക്രട്ടറി കെ.രവീന്ദ്രന് പുസ്തകങ്ങൾ കൈമാറുന്നു

മുക്കം: ഗ്രന്ഥശാലാ ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ പ്രവർത്തകർ ആനയാംകുന്ന് നാഷണൽ ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണഘടന ഉൾപ്പെടെയുള്ള പുസ്തകങ്ങൾ സി.പി.ഐ തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ.ഷാജികുമാർ ലൈബ്രറി സെക്രട്ടറി കെ.രവീന്ദ്രന് കൈമാറി. തോപ്പിൽ ഭാസിയുടെ" ഒളിവിലെ ഓർമ്മകൾ", കെ.എ.കേരളിയന്റെ "തെരഞ്ഞെടുത്ത ലേഖനങ്ങൾ", എം കുമാരൻ മാസ്റ്ററുടെ "സമരമുഖത്തെ തീപ്പന്തം", "മാർക്സിന്റെയും എംഗൽസിന്റെയും തിരഞ്ഞെടുത്ത കൃതികൾ" എന്നിവയും ഉൾപ്പെടും. ചടങ്ങിൽ ഇ.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ രതീഷ്, എം.ഷാനു, വി.റഷീദ് എന്നിവർ പ്രസംഗിച്ചു.