കോഴിക്കോട്: വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകർക്ക് പ്രഖ്യാപിച്ച അവാർഡുകൾ ഈ മാസം 29 ന് വിതരണം ചെയ്യും. കാലിക്കറ്റ് പ്രസ് ക്ലബ് ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് അവാർഡുകൾ സമ്മാനിക്കും. മികച്ച വാർത്താ ചിത്രത്തിന് ഏർപ്പെടുത്തിയ അവാർഡ് കേരള കൗമുദി ഫോട്ടോഗ്രാഫർ രോഹിത് തയ്യിൽ , ദൃശ്യമാധ്യമ റിപ്പോർട്ടിന് ഷിദ ജഗത്, ദൃശ്യമാദ്ധ്യമ ക്യാമറാമാൻ പി മനേഷ് , അച്ചടി റിപ്പോർട്ടിന് കെ മുഹമ്മദ് ഇർഷാദ്,എന്നിവർക്കാണ് ലഭിച്ചത്.