news
പടം :കുറ്റ്യാടി ടൗണിലെ വാഹന കുരുക്ക്

കുറ്റ്യാടി: കുറ്റ്യാടി, തൊട്ടിൽ പാലം റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. കുറ്റ്യാടി മുതൽ തൊട്ടിൽ പാലം വരെയുള്ള റോഡിന്റെ പല ഭാഗങ്ങളിലും കുണ്ടും കുഴിയുമാണ്. ഇത് പോലെ തന്നെ ചുരം റോഡിന്റെ പല ഭാഗങ്ങളിലും അറ്റകുറ്റപണികൾ നടക്കേണ്ടിയിരിക്കുന്നു. റോഡിന്റെ ഇരു വശവും വീണു കിടക്കുന്ന മണ്ണും കല്ലും മാറ്റുകയും കാടുകൾ വെട്ടിമാറ്റണം.വലിയ വാഹനങ്ങൾ കുറ്റ്യാടി ജംഗ്ഷനിൽ എത്തിയാൽ ഗതാഗത സ്തംഭനം ഉണ്ടാവാൻ സാധ്യതയുണ്ട്. കുറ്റ്യാടി വഴി നിരവധി ആംബുലൻസ് ഉൾപെടെ നിരവധി എമർജൻസി വാഹനങ്ങൾ കുറ്റ്യാടി ജംഗ്ഷൻ വഴിയാണ് കടന്ന് പോകുന്നത് ഇതിനാൽ ഇവിടെ ശക്തമായ ട്രാഫിക്ക് സുരക്ഷ സംവിധാനം ഏർപെടുത്തണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.