കോഴിക്കോട്: ആവിക്കൽതോട് മലിനജല സംസ്കരണ പ്ളാന്റിനെതിരെ നടത്തുന്ന സമരത്തിന് പിന്തുണ നൽകി 23ന് എസ്.ഡി.പി.ഐ റാലിയും ഐക്യദാർഢ്യ സംഗമവും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ കെ.അബ്ദുൽ ജലീൽ സഖാഫി, പി.ടി.അഹമ്മദ്, കബീർ വെള്ളയിൽ എന്നിവർ പങ്കെടുത്തു.