photo
ബി.എം.എസ്.ബാലുശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ബാലുശ്ശേരിയിൽ നടന്ന തൊഴിലാളി പ്രകടനം

ബാലുശ്ശേരി : ബി.എം.എസ് ബാലുശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി വിശ്വകർമ്മ ദിനവും തൊഴിലാളി പ്രകടനവും നടത്തി. ബാലുശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുസമ്മേളനം എൻ.ജി.ഒ.സംഘ് സംസ്ഥാന ട്രഷറർ ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മനീഷ്.സി.പി അദ്ധ്യക്ഷത വഹിച്ചു. ബൈജു താമരശ്ശേരി, സുനിൽകുമാർ കെട്ടിൽ, രാജീവൻ പി.കെ എന്നിവർ പ്രസംഗിച്ചു. തൊഴിലാളി പ്രകടനത്തിൽ സുനിൽ കുമാർ കെട്ടിൽ , മനീഷ്, രാജീവൻ പി.കെ, രാഗേഷ് പി.കെ, ബാലൻ നായർ , ഷഗിജ എന്നിവർ നേതൃത്വം നൽകി.