mdm

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ 15 ലക്ഷം രൂപ വിലമതിക്കുന്ന 338 ഗ്രാം എം.ഡി.എം.എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ മാങ്കാവ് പുളിക്കൽ വീട്ടിൽ പി.വി അരുൺകുമാർ (24) കുന്നമംഗലം കന്നിപൊയിൽ കെ.വി സജിത്ത് (35) എന്നിവരെ അറസ്റ്റ് ചെയ്തു. മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ് രാസമയക്കുമരുന്നുമായി ഇവർ പിടിയിലാകുന്നത്.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി ഷറഫുദ്ദീൻ, എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എച്ച് ഷെഫിഖ്, പ്രിവന്റീവ് ഓഫീസർമാരായ കെ.പി ലത്തീഫ്, വി.ആ ബാബുരാജ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ എം സോമൻ, ഇ അനുപ്, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.പി സുവിദ്യബായ്, കെ.കെ ബിന്ദു എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.