കോഴിക്കോട് : സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മൂരിയാട് പുത്തൻപീടിയേക്കൽ ഷബീർ (45), ബേപ്പൂർ പാണ്ടികശാലക്കണ്ടി ദാറുസലാം വീട്ടിൽ പി. അബ്ദുൽ ഗഫൂർ (46) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്.വി.മനീഷ് തള്ളിയത്. പൊറ്റമ്മൽ സ്വദേശി മാട്ടായി പറമ്പ് ഹരികൃഷ്ണയിൽ എം.ജി.കൃഷ്ണപ്രസാദിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.