കുറ്റ്യാടി: ഇളകി നിൽക്കുന്ന വലിയ പാറക്കൂട്ടം വീടിന് ഭീഷണിയാകുന്നു. കാവിലുംപാറ പൊയിലോം ചാലിലെ പെരുമാലിൽ ദേവസ്യയുടെ വീടാണ് അപകടഭീഷണിയിലായത്. കുത്തനെയുള്ള കുന്നിൻ ചെരിവിലുള്ള വീട്ടിലാണ് ദേവസ്യയും ഭാര്യ റോസമ്മയും താമസിക്കുന്നത്. കഴിഞ്ഞ ജൂലൈ 14-ന് വില്ലേജ് അധികൃതർ പാറ പൊട്ടിച്ച് മാറ്റാനുള്ള നടപടിയെടുത്തിരുന്നു. ഇതിന്റെ ഭാഗമായി വെടിവെച്ച് പാറ പൊട്ടിച്ച പ്പോൾ പാറയുടെ പകുതിഭാഗം പിളർന്ന് താഴോട്ട് പതി ക്കുകയും ഉരുണ്ട് വീടിന് 10 മീറ്റർ അകലെ വരെ എത്തുകയും ചെയ്തു. തെങ്ങ്, പ്ലാവ്, കമുക്, ഗ്രാമ്പൂ, ജാതി, കൊക്കോ ഉൾപ്പെടെയുള്ള കാർഷിക വിളകൾ നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. കൃഷി ഭൂമി രണ്ടായി മുറിഞ്ഞ് തോടായി മാറിയിരിക്കുകയാണ്. മുകളിലുള്ള പാറയുടെ ബാക്കി ഭാഗം പിളർന്ന്ഇളകി ഏത് നിമിഷവും ഇളകി താഴെയ്ക്ക് ഉരുണ്ട് വരുമെന്ന അവസ്ഥയിലാണ്. നഷ്ടപരിഹാരം നൽകണമെന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കളക്ടർ, തഹ സിൽദാർ എന്നിവർക്ക് എൺപത് കാരനായ ദേവസ്യ നിവേദനം നൽകിയിരിക്കുകയാണ്.