news
ദേവർകോവിലിൽ നിന്നും പിടിച്ച 2 മീറ്റർ നീളമുള്ള പെരും പാമ്പുമായി ബഷീർ നരയൻ കോടൻ

കുറ്റ്യാടി: ഏത് പാതി രാത്രിയിലും എത്ര വിദൂര സ്ഥലത്തും എത്തി എത്ര വിഷമുള്ള പാമ്പിനെയും പിടിക്കാൻ കുറ്റ്യാടി അടുക്കത്തെ ബഷീർ നരയൻ കോടൻ തയ്യാർ. പാമ്പിനെ സുരക്ഷിതമായി പിടികൂടി വനം വകുപ്പിന് കെെമാറുകയാണ് ഈ പാമ്പ് പിടുത്തക്കാരന്റെ ഹോബി. കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും, ജീവ കാരുണ്യ സാമൂഹ്യ പ്രവർത്തനമേഖലയിലും സജീവമാണ് ബഷീർ. നാടിനെ ബാധിക്കുന്ന ഏത് പ്രശ്നമായാലും ഒരു ഫോൺ വിളിയുടെ അകലത്തിൽ ഇദ്ദേഹമുണ്ടാവും. പാമ്പ് പിടുത്തവും തനിക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ബഷീർ. ഈ വർഷം മാത്രം നൂറിയലധികം പെരുംപാമ്പുകളെയാണ് ഇദ്ദേഹം പിടിച്ച് വനം വകുപ്പ് അധികാരികളെ ഏൽപ്പിച്ചത്. കഴിഞ്ഞ ദിവസം ദേവർ കോവിലിൽ നിന്നും പിടിച്ച പെരുമ്പാന്നിന് 2 മീറ്ററോളം നീളവും 20 കിലോ തൂക്കവുമുണ്ടായിരുന്നു.പാമ്പുകളെ മാത്രമല്ല കുത്ത് ഏറ്റാൽ മരണം വരെ സംഭവിക്കുന്ന പാത്ര കടന്നൽ കൂടുകളെയും ഇദ്ദേഹം ജീവൻ പണയ പെടുത്തി ഇല്ലാതാക്കാറുണ്ട്. മനുഷ്യർക്കും മൃഗങ്ങൾക്കും ഭീഷണിയായിരുന്ന ഒട്ടേറെ പാത്ര കടന്നൽ കൂടുകളെ ഇദ്ദേഹവും കൂട്ടുകാരും ചേർന്ന് ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ട്.ജനകീയ ദുരന്തനിവാരണ സേനയുടെ ചെയർമാൻ കൂടിയാണ് ബഷീർ