വടകര: ചായപ്പൊടി ഉപയോഗിച്ച് പ്രമുഖരായവരുടെ ചിത്രങ്ങൾ തയാറാക്കി ഇന്ത്യാബുക്ക് ഒഫ് റെക്കാർഡ്സിൽ ഇടം നേടിയ കീർത്തനയെ കെ.കെ.രമ എം.എൽ.എ ഓർക്കാട്ടേരി എളങ്ങോളിയിലെ ചന്ത്രോത്ത് വീട്ടിലെത്തി അനുമോദിച്ചു. ഒരു മണിക്കൂറും 20 മിനുട്ടും സമയത്തിനുള്ളിൽ സിനിമയിലും രാഷ്ട്രീയത്തിലും പ്രശസ്തരായ പത്തുപേരുടെ ചിത്രങ്ങൾ അലേഖനംചെയ്താണ് ഇന്ത്യാബുക്കിൽ കയറി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. ശ്രീനാരായണ സ്കൂൾ പ്ലസ് വൺ വിദ്യാത്ഥിനിയാണ് കീർത്തന. കാർത്തികപ്പള്ളി എളങ്ങോളി ചന്ത്രോത്ത് ശശി-സീന ദമ്പതികളുടെ മകളാണ്. ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ദീപ് രാജ്, പ്രമോദ് മുക്കാട്ട് , സി.ടി കുമാരൻ , വിബിലേഷ് കെ.ടി.കെ, എം.ടി പ്രകാശൻ, കെ.കെ.ശമൽകുമാർ, രമേഷ് കുറ്റ്യേരി എന്നിവർ അനുമോദനചടങ്ങിൽ പങ്കെടുത്തു.