കോഴിക്കോട്: പത്ര പ്രവർത്തകനും സാമൂഹ്യ വിപ്ലവകാരിയുമായിരുന്ന കെ. സുകുമാരന്റെ നാല്പത്തൊന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഓർഗനൈസേഷൻ ഒഫ് സ്മാൾ ന്യൂസ്‌ പേപ്പേഴ്സ് സൊസൈറ്റി പ്രവർത്തക യോഗം അനുസ്മരണ സമ്മേളനവും ഫോട്ടോ പുഷ്പാർച്ചനയും നടത്തി.രാമദാസ് വേങ്ങേരി അദ്ധ്യക്ഷതവഹിച്ചു. റാണി ജോയ്, വീനിത രാജു, അറുമുഖൻ തിരൂർ, വി.കെ അഷ്റഫ്, ആറ്റക്കോയ പള്ളിക്കണ്ടി,കെ കെ മുഹമ്മദ്, ബാലകൃഷ്ണൻ പുളിക്കൽ എന്നിവർ പ്രസംഗിച്ചു.