lockel
പടം : പേട്ട - കോടമ്പുഴ - പരുത്തിപ്പാറ റോഡിലെ ഡ്രൈനേജിൽ കെട്ടിക്കിടക്കുന്ന മലിനജലം

ഫറോക്ക് : ​ മാലിന്യം നിറഞ്ഞ് ഡ്രെയിനേജിന്റെ ഒഴുക്ക് തടസ്പപെട്ടത് ജനങ്ങൾ ദുരിതത്തിലാഴ്ത്തുന്നു.

ദേകോടമ്പുഴ-​ ​പരുത്തിപ്പാറ റോഡിലെ ഡ്രെയിനേജിലാണ് മാലിന്യം അടിഞ്ഞ് കൂടിയത്. മവിനജലത്തിൽ കൊതുക് പെറ്റുപെരുകുകയും ദുർഗന്ധം വമിക്കുകയും ചെയ്തതോടെ ജനങ്ങൾ പ്രയാസത്തിലാണ്.

പ്രശ്നം ചൂണ്ടിക്കാട്ടി ഫറോക്ക് നാട്ടുകാർ നഗരസഭ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല.

മഴവെള്ളം ഒഴുകിപ്പോവാനാണ് ഡ്രെയിനേജ് നിർമ്മിച്ചതെങ്കിലും പേട്ട അങ്ങാടികളിലെയും പരിസരത്തെയും ഹോട്ടലുകൾ, കോഴി കടകൾ, ഓഡിറ്റോറിയം, കൂൾബാറുകൾ തുടങ്ങിയവയിലെ മാലിന്യം കലർന്ന വെള്ളമാണ് ഇതിലൂടെ വർഷങ്ങളായി ഒഴുക്കിവിടുന്നത്. ഒഴുക്ക് തടസ്സപ്പെട്ടതോടെ പുറത്തേക്ക് ​ ​നിറഞ്ഞൊഴുകുന്ന മലിന ജലം വീട്ടുപറമ്പിലും കിണറുകളിലും വീട്ടുനുള്ളിലും പരന്നൊഴുകുന്ന സ്ഥിതിയിലാണ് . ദിവസങ്ങൾക്ക് മുമ്പ് നിർമ്മാണ പ്രവൃത്തിക്കായി ഡ്രെയിനേജ് തുറന്നപ്പോഴാണ് മാലിന്യം കെട്ടിക്കിടക്കുന്നത്ശ്രദ്ധയിൽപ്പെട്ടത്. മലിനജലം ദേശിയ പാതയിൽ പേട്ട എം.ഇ എസ്. ആശുപത്രിക്ക് മുൻവശത്തു നിന്നും കലുങ്കു വഴി എതിർ വശമുള്ള നടവഴിയിലൂടെ പേട്ട - കോടമ്പുഴ- പരുത്തിപ്പാറ റോഡിലെ പേട്ടക്ക് സമീപമുള്ള ഡ്രെയിനേജിൽ എത്തുകയും ഇതുവഴി തുമ്പപ്പാടം തളിയിൽ പറമ്പിനു സമീപത്തുകൂടി ചാലിയാറിലേക്ക് എത്തുകയാണ് ചെയ്യുന്നത്.

ഫറോക്ക് താലൂക്ക് ആശുപത്രി, ചന്ത, സീമാനി പറമ്പ് , പള്ളിപറമ്പ് , പേട്ട ദേശീയപാത , റോയൽ കമ്പനി പരിസരം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും സമീപത്തുള്ള കടകളിൽ നിന്നും മാലിന്യം ഒഴുക്കി വിടുന്നുണ്ട്.

ഡ്രെയിനേജിന്റെ പരിസരത്തെ 10 ൽ പരം കിണറുകളും മലിനമായിരിക്കുകയാണ്. അസഹ്യമായ ദുർഗന്ധവും നിത്യേന പരിസരവാസികൾ അനുഭവിക്കുന്നു.

നിലവിലുള്ള ഡ്രൈനേജിന്റെ ഗതി മാറ്റി ദേശീയപാതയിൽ പേട്ട സീമാനി പറമ്പ് മുതൽ ചന്ത കടവ് വരെ 250 മീറ്ററോളം ദൂരത്തിൽ കിടക്കുന്ന ഡ്രെയിനേജ് നിലവിലുണ്ട്. ഇവ ഉപയോഗപ്പെടുത്തി ശുചീകരിക്കുകയും ഇതു വഴി ചന്തകടവിൽ പുതുതായി നിർമ്മിച്ച കലുങ്കു വഴി ചാലിയാറിലേക്ക് ഒഴുക്കിവിടുകയുമാണ് മാത്രമേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂവെന്ന് പേട്ട റെസിഡന്റ് കോഡിനേഷൻ കമ്മിറ്റി മന്ത്രി പി.എ മുഹമ്മദ് റിയാസിന് നൽകിയ പരാതിയിൽ പറയുന്നു. പ്രശ്ന പരിഹാരമായി പേട്ടയിലെ എം.ഇ.എസ്. ആശുപത്രിക്ക് സമീപത്തെ പഴയ കലുങ്ക് അടച്ച് ജനസാന്ദ്രതയുള്ള പ്രദേശത്തെ ജനങളെ വെള്ളകെട്ടിൽ നിന്നും രക്ഷിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു .

മാലിന്യങ്ങൾ കലർന്ന അഴുക്ക് വെള്ളം ഡ്രെയിനേജിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫറോക്ക് നഗരസഭ സെക്രട്ടറിക്കും, ഹെൽത്ത് ഇൻസ്പെക്ടർക്കും പേട്ട റെസിഡന്റസ് കോ ഡിനേഷൻ കമ്മിറ്റി രണ്ടാഴ്ച മുമ്പ് രേഖാമൂലം പരാതി നൽകിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.