കോഴിക്കോട് : ആഴ്സനൽ ഫുട്‌ബോൾ ക്ലബിന്റെ പങ്കാളിത്തത്തോടെ ഡിജിറ്റൽ ലേണിംഗ് സേവന ദാതാക്കളായ എക്സ്ട്രാമാർക്സ് നടത്തുന്ന യൂത്ത് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ ഇരുപതിലേറെ നഗരങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടക്കും. മികച്ച നാലു ടീമുകൾക്ക് ആഴ്സനൽ എഫ്സിയുടെ ഹോം ഗ്രൗണ്ടായ ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഗ്രാൻഡ് ഫിനാലെ കളിക്കാൻ അവസരം ലഭിക്കും. വിദ്യാർത്ഥികളെ വിനോദങ്ങളിൽ ഏർപ്പെടാനും, അതിലൂടെ പഠിക്കാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് എക്സ്ട്രാമാർക്സ് എജ്യുക്കേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റിത്വിക് കുൽശ്രേഷ്ഠ പറഞ്ഞു. ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള സ്‌കൂളുകൾക്ക് etxramarks.com/yfc വഴി രജിസ്റ്റർ ചെയ്യാം.