കോഴിക്കോട്: കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന കേരള വനിതാലീഗ് ഫുട്‌ബാൾ മത്സരത്തിൽ ഏകപക്ഷീയമായ 21 ഗോളുകൾക്ക് ഗോകുലം കേരള എഫ്.സി എസ്.ബി .എഫ്.എ പൂവാറിനെ തകർത്തു. 11,15,19,40,45+5 മിനുട്ടുകളിലായി അഭിരാമി ഗോകുലത്തിനു വേണ്ടി അഞ്ച് ഗോളുകൾ നേടി. 8,24,29,33 മിനിട്ടുകളിലായി വിവിയൻ കൊനേഡു അഡ്‌ജെ നാലു ഗോളുകളും 13,51,67 മിനുട്ടുകളിൽ സോണിയ മൂന്നു ഗോളുകളും 38, 43 മിനിട്ടിൽ സന്ധ്യയും 48,90 മിനുട്ടുകളിൽ മാളവികയും 50,75മിനുട്ടുകളിൽ ബർത്തയും രണ്ടു ഗോളുകൾ വീതവും 60ാം മിനുട്ടിൽ മഞ്ചു ഭായിയും 76ാം മിനുട്ടിൽ ഫെമിനരാജും 89മിനുട്ടിൽ അമയ ഗിരീഷും ഓരോ ഗോളുകളും വീതം നേടി.
കിട്ടിയ രണ്ട് പെനാൽട്ടി കിക്കുകളും ഗോകുലം ഗോളാക്കി മാറ്റി. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ഗോകുലത്തിന്റെ 18ാം നമ്പർ ബർത്ത ചുവപ്പു കാർഡ് കിട്ടി പുറത്തായി. 21 നാണ് അടുത്ത മത്സരം. ഗോകുലം കേരള എഫ്.സിയും ലൂക്ക എഫ്. സിയും തമ്മിൽ ഏറ്റുമുട്ടും.