തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'പുസ്തക തണൽ' ആരംഭിച്ചു. ആരോഗ്യ കേന്ദ്രം രോഗി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വായിക്കുന്നതിന് പുസ്തകങ്ങളും ആനുകാലികങ്ങളും ആശുപത്രിയുടെ വായനാമുറിയിൽ സജ്ജീകരിച്ചാണ് പുസ്തകതണൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ ഉദ്ഘാടനം ചെയ്തു. എൻ.വി.ഷില്ലി, കെ.ബി. ശ്രീജിത്ത്, വി.എം.മിനി, ലിംന, വിജിമോൾ, കാവ്യ ,റിൻഷ, മാനസ, അനന്യ,അമേഘ,സിനാൻ, ജോബിൻസ് എന്നിവർ പ്രസംഗിച്ചു.