കല്ലാച്ചി: അരൂർ പെരുമുണ്ടശ്ശേരിയിൽ ഊമയായ യുവതിയെ പീഡിപ്പിക്കൻ ശ്രമിച്ചതായി പരാതി. യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. രണ്ട് യുവാക്കളുടെ പേരിൽ നാദാപുരം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഭർത്താവും ഊമയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഭർത്താവ് പുറത്തുപോയ സമയത്ത് യുവതിയുടെ വീട്ടിലെത്തിയ യുവാവ് അകത്തുകയറി വാതിലടച്ച് യുവതിയെ പീഢിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. നേരത്തെ ഈ വീട്ടിനടുത്ത മറ്റൊരു വീട്ടിൽജോലിക്ക് വന്ന ' മറ്റൊരു യുവാവും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതി പറഞ്ഞു. ഇതേ തുടർന്നാണ് ഇരുവർക്കും എതിരെ 'ബന്ധുക്കൾ പൊലീസിൽ എത്തി പരാതി നൽകിയത്.