pukasa

കോഴിക്കോട്: 'വിഭജനത്തിനും വിദ്വേഷത്തിനുമെതിരെ സാംസ്കാരിക കേരളം' എന്ന സന്ദേശമുയർത്തി പുരോഗമന കലാ സാഹിത്യ സംഘം നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി ഏകദിന ജില്ലാ ശിൽപശാല 25 ന് പേരാമ്പ്ര റീജിയണൽ കോ ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. കെ.ഇ.എൻ, ഡോ. ജിനേഷ് കുമാർ എരമം, ഡോ. മിനി പ്രസാദ് എന്നിവർ ക്ലാസുകൾ നയിക്കും. മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 160 പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുക്കും.