കോഴിക്കോട് : പാവണ്ടൂർ ഹയർസെക്കൻഡറി സ്‌കൂളിൽ സജ്ജീകരിച്ച ഡിജിറ്റൽ സ്‌കൂൾ തിയേറ്റർ 'ഓർക്കിഡിന്റെ ഉദ്ഘാടനം വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. ഡിജിറ്റൽ സ്‌കൂൾ തിയേറ്ററിലൂടെ വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനാവശ്യമായ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന് ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. മുഴുവൻ ക്ലാസുകളും ഇതിനകം സ്മാർട്ട് ആയിക്കഴിഞ്ഞു. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ശ്രീലത ടി.കെ. റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗം സിജി എൻ പരപ്പിൽ, പി.ടി.എ പ്രസിഡന്റ് പി.എം. രാമചന്ദ്രൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പാൾ സി.ഷീബ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ബിന്ദു നന്ദിയും പറഞ്ഞു.