വടകര: ദിശാബോർഡുകൾ അഴുക്കുചാലിൽസ്ഥാപിച്ചതോടെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ച് റോഡിലും സ്ഥാപനങ്ങളിലും വെള്ളം കയറുന്നു. ചോറോട് പഞ്ചായത്തിലെ മലോൽമുക്ക്-ഓർക്കാട്ടേരി റോഡിൽ മാങ്ങോട്ട്പാറക്ക് സമീപം കാട്ടിൽ മുക്കിലാണ് റോഡിൽ വളവുകൾ ഉണ്ടെന്ന മുന്നറിയിപ്പ് ബോർഡ് ഓവുചാലിൽ സ്ഥാപിച്ചത്. നാഷണൽ ഹൈവെ വിഭാഗം ഇരുപത് കോടി രൂപ മുടക്കി ആധുനിക രീതിയിൽ നിർമ്മിച്ച റോഡിലാണ് ഇത്തരം തലതിരിഞ്ഞ പ്രവൃത്തി. ഹെൽത്ത് സെന്റർ റോഡിലും മറ്റ് ഉയർന്ന സ്ഥലങ്ങളിൽ നിന്നും മഴവെള്ളം കുത്തിയൊഴുകി വരുന്നിടത്താണ് ഓവ്ചാലിൽ ഒഴുക്ക്തടസപ്പെടുത്തി ബോർഡ് സ്ഥാപിച്ചത്. ഓവുചാലിൽ കോൺക്രീറ്റ് ചെയ്താണ് ബോർഡിന്റെ തൂൺ ഉറപ്പിച്ചിട്ടുള്ളത്. ചാലിൽകോൺക്രീറ്റ് ചെയ്തത് കാരണം വെള്ളം ഒഴുകുന്നില്ല. ഇത് മാറ്റാൻ കരാർ ഏജൻസിയോടും പി.ഡബ്ല്യ.ഡി എ.ഇ യുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ലെന്ന് വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ പറഞ്ഞു. കരാർ ഏജൻസി മാറ്റാൻ തയ്യാറാണെങ്കിലും എ ഇ അനുവാദം വേണമെന്നാണ് പറയുന്നത്