കോഴിക്കോട്: 95ാംമത് ശ്രീനാരായണഗുരു മഹാസമാധി 21ന് ഉപവാസ പ്രാർത്ഥനായജ്ഞമായി സമാചരിക്കുവാൻ എസ്.എൻ.ഡി..പി യോഗം കോഴിക്കോട് യൂണിയൻ തീരുമാനിച്ചതായി യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അറിയിച്ചു. യജ്ഞത്തിൻ്റെ ഭാഗമായി രാവിലെ മുതൽ നാമജപവും 12 മണിക്ക് ശാന്തി ഹവനവും 2 മണിക്ക് വിശ്വ ശാന്തി സമ്മേളനവും 3 മണി മുതൽ മഹാസമാധി ആരാധനയും 3.30 മണിക്ക് സമർപ്പണവും പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.പി.എസ് തങ്കപ്പൻ ശാന്തി വൈദിക കർമങ്ങൾക്ക് നേതൃത്വം നൽകുന്നതാണ്.