കൊയിലാണ്ടി : ന​ഗ​ര​ത്തി​ലെ​ ​മു​ഴു​വ​ൻ​ ​തെ​രു​വു​നാ​യ്ക്ക​ൾ​ക്കും​ ​ഒ​ക്ടോ​ബ​ർ​ 20​ ​നു​ള്ളി​ൽ​ ​വാ​ക്‌​സി​ൻ​ ​ന​ൽ​കു​ന്ന​തി​നു​ള്ള​ ​പ​ദ്ധ​തിയുമായി കൊയിലാണ്ടി നഗരസഭ.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി കൊയിലാണ്ടി നഗരസഭ പ്രത്യേക യോഗം ചേർന്ന് കർമ്മ പദ്ധതി തയ്യാറാക്കി. കുടുംബശ്രീ, സ്‌ക്കൂൾ അധികാരികൾ, ആരോഗ്യ വിഭാഗം, റസിഡൻസ് അസോസയേഷൻസ് , വ്യാപാരികൾ തുടങ്ങി വ്യത്യസ്ത മേഖലകളിൽ യോഗങ്ങൾ വിളിച്ചു ചേർക്കും.നഗരസഭ കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻമാർ, കൗൺസിൽ പാർട്ടി ലീഡർമാർ, നഗരസഭ സെക്രട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ, വെറ്റിനറി ഡോക്ടർ തുടങ്ങിയവർ പ്രസംഗിച്ചു.

പദ്ധതികൾ ഇങ്ങനെ

നഗരത്തിലെ മുഴുവൻ തെരുവുനായ്ക്കൾക്കും ഒക്ടോബർ 20 നുള്ളിൽ വാക്‌സിൻ നൽകുന്നതിനുള്ള പദ്ധതി

നഗരസഭയിലെ മുഴുവൻ വളർത്തു നായ്ക്കൾക്കും ഒരാഴ്ച കൊണ്ട് വാക്‌സിൻ നൽകും

തെരുവുനായ ശല്യം രൂക്ഷമായ സ്ഥലങ്ങളെ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിക്കും.

അക്രമ സ്വഭാവമുള്ള തെരുവുനായ്ക്കളെ അഭയ കേന്ദ്രങ്ങളലേക്ക് മാറ്റുന്നതിന് സംവിധാനമുണ്ടാക്കും. വാക്‌സനേഷനായും അഭയ കേന്ദ്രങ്ങളലേക്ക് നായ്ക്കളെ മാറ്റുന്നതിനായും നായ പിടുത്തക്കാരുടെ ഗ്രൂപ്പ് ഉണ്ടാക്കും നായയെ പിടിക്കുന്നതിനും കേന്ദ്രങ്ങളിലെത്തിക്കുന്നതിനുമായി നായ ഒന്നിന് 500 രൂപവീതം നഗരസഭ നൽകും.

സ്‌കൂൾ പരിസരങ്ങളും കുട്ടികൾ പോകുന്ന വഴികളും പ്രത്യേക ശ്രദ്ധ നൽകും.

തെരുവുകളിൽ ശുചിത്വം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ സംവിധാനമുണ്ടാക്കും

ഭീതി അകറ്റുവാനായി പ്രചാരണ പ്രവർത്തനങ്ങൾ നടത്തും.