കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഇന്ന് വൈകീട്ട് അഞ്ചിന് മുതലക്കുളം മൈതാനിയിൽ സി.പി.എം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ റാലി സംഘടിപ്പിക്കും. എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും തൊഴിൽ, സ്വകാര്യവത്ക്കരണ നീക്കങ്ങൾ പ്രതിരോധിക്കുക, കാർഷികവിളകൾക്ക്‌ സ്വാമിനാഥൻ കമ്മിഷൻ ശുപാർശ പ്രകാരമുള്ള താങ്ങുവില പ്രഖ്യാപിക്കുക, കേന്ദ്രസർക്കാർ ജനാധിപത്യ അവകാശങ്ങൾക്കുമേൽ നടത്തുന്ന കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുക, കേരളത്തിലെ എൽ.ഡി.എഫ്‌ സർക്കാരിന്റെ ബദൽനയങ്ങൾ ഉയർത്തിക്കാട്ടുക എന്നിവയാണ്‌ റാലിയുടെ മുദ്രാവാക്യങ്ങൾ. റാലി സി.പി.എം കേന്ദ്രകമ്മറ്റി അംഗം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും.