news
സംസ്ഥാന പാതയിലെ നീലേ കുന്നിലെ വൻകുഴി

കുറ്റ്യാടി: കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ നീലേ കുന്നിൽ വൻകുഴി അപകടം വരുത്തുന്നു.

ഏകദേശം ഒരു മീറ്റർ അളവിൽ റോഡിൻ്റെ വലത് വശത്താണ് കുഴി രൂപപെട്ടത്. റോഡിൻ്റെ മറ്റ് ഭാഗങ്ങളിലെയും ടാറിംഗ് ഇളകി തുടങ്ങിട്ടുണ്ട്. ഈ ഭാഗത്തെ ശുദ്ധജല പൈപ്പ് പൊട്ടിയിട്ട് മാസങ്ങളായി. അടിക്കടി പെയ്യുന്ന മഴയും കുഴിയിൽ വെള്ളം കെട്ടി കിടക്കുന്നതിന്ന് കാരണമാവുകയാണ്. അപരിചിതരായ ബൈക്ക് യാത്രക്കാർ ഉൾപെടെയുള്ളവർ കുഴിയിലേക്ക് തെന്നി വീഴുന്നതും നിത്യസംഭവമാണ്.ഈ ഭാഗത്തെ പൊട്ടിയ പൈപ്പ് മാറ്റി റോഡിലെ കുഴി നികത്താൻ അടിയന്തര നടപടി സ്വീകരിക്കണം.